09:28am 09 November 2026
NEWS
കാർ തലകീഴായി മറിഞ്ഞ് അപകടം
26/07/2026  09:06 AM IST
nila
കാർ തലകീഴായി മറിഞ്ഞ് അപകടം

​ചെങ്ങന്നൂർ: മാവേലിക്കര–കോഴഞ്ചേരി റോഡിൽ ചെറിയനാട് ഓവർബ്രിഡ്ജിന് സമീപം കാർ തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച
 വൈകിട്ട് അഞ്ച് മണി ഓടെയാണ് സംഭവം. കുളിക്കാംപാലത്തുനിന്ന് വെൺമണി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരിൽ രണ്ടുപേർ  പരിക്കുകളോടെയും ഒരാൾ പരിക്കേൽക്കാതെയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
​റോഡിന്റെ ഇടതുവശത്തു കൂടി നിയന്ത്രണവിധേയമായി സഞ്ചരിക്കുകയായിരുന്ന കാർ, പെട്ടെന്ന് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് നീങ്ങി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
​ഉടൻതന്നെ സ്ഥലത്തെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img